
ജൂണ്‍ 22, 29 തിയതികളില്‍ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ആപ്ലിക്കേഷന്‍ ഐ.ഡിയും ആപ്ലിക്കേഷന്‍ നമ്പറും നഷ്ടപ്പെട്ടവര്‍ക്ക് പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. ktet.kerala.gov.in ലെ വിജ്ഞാപനത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത് പ്രകാരമുള്ള (പരീക്ഷാര്‍ത്ഥിയുടെ പേരും തീയതിയും) ഫോട്ടോ അപ്‌ലോഡ് ചെയ്യാത്തവര്‍ക്ക് ഹാള്‍ടിക്കറ്റ് ലഭിക്കില്ല. ഹാള്‍ടിക്കറ്റ് ലഭ്യമാകാത്തവര്‍ക്ക് വിജ്ഞാപനപ്രകാരമുള്ള ഫോട്ടോ അപ്‌ലോഡ് ചെയ്ത് ഹാള്‍ടിക്കറ്റ് പ്രിന്റെടുക്കുന്നതിന് 20 വരെ അവസരം ലഭിക്കും.
CLICK HERE TO DOWNLOAD