വൈദ്യുത പ്രവാഹത്തിന്റെ താപഫലങ്ങൾ എന്ന പാoഭാഗത്തിലെ പരീക്ഷണങ്ങൾ
വൈദ്യുത പ്രവാഹത്തിന്റെ താപഫലങ്ങൾ എന്ന പാഠഭാഗത്തിലെ പരീക്ഷണങ്ങൾ വീഡിയോ രൂപത്തിൽ തയ്യാറാക്കി അയച്ചു തന്നിരിക്കുകയാണ് GHSS South Ezhippuram സ്കൂളിലെ ഫിസിക്സ് അദ്ധ്യാപകനും ബ്ലോഗിന്റെ റിസോഴ്‌സ് പേഴ്സണുമായ ശ്രീ ഇബ്രാഹിം സാർ.


ജൂള്‍ ഹീറ്റിങ്ങിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍


ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍ അതില്‍ താപം ഉല്‍പാദിപ്പിക്കപ്പെടുന്ന പ്രതിഭാസമാണ് ജൂള്‍ ഹീറ്റിങ്ങ്. ഇങ്ങനെയുണ്ടാകുന്ന താപത്തിന്റെ അളവ് ചലകത്തിന്റെ പ്രതിരോധത്തെയും പ്രവഹിക്കുന്ന വൈദ്യുതിയുടെ തീവ്രതയെയും ആശ്രയിക്കുന്നു.ഒരേനീളവും വണ്ണവുമുള്ള ഒരു നിക്രോംകമ്പിയും ചെമ്പുകമ്പിയും (വ്യത്യസ്തപ്രതിരോധമുള്ള രണ്ട് പ്രതിരോധകങ്ങള്‍) സര്‍ക്യൂട്ടില്‍ ശ്രേണിയായി (Series) ക്രമീകരിച്ച് അതിലൂടെ വൈദ്യുതി പ്രവഹിപ്പിചാചാല്‍ ഏതുകമ്പിയിലാണ് കൂടുതല്‍ താപം ഉണ്ടാകുന്നത്?
ഫിലമെന്റ് ലാമ്പുകള്‍ വായുശൂന്യമാക്കി ഉപയോഗിക്കുന്നതെന്തുകൊണ്ട്?

വായുവിന്റെ സാന്നിധ്യത്തില്‍ വൈദ്യുതി കടത്തിവിടുമ്പോള്‍ (ചൂടാക്കുമ്പോള്‍) ഫിലമെന്റ് എരിഞ്ഞുപോകുന്നു.അതിനാല്‍ ക്രിയാശീലം കുറവുള്ള നൈട്രജനോ അലസവാതകമോ നിറച്ചാണ് ഫിലമെന്റ് ലാമ്പുകള്‍ ഉപയോഗിക്കുന്നത്.Post a Comment (0)