ശക്തമായ മഴയും കാറ്റും തുടരുന്നതിനാൽ കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അവധി പ്രഖ്യാപിച്ചു
- നാളെ കോഴിക്കോട് സ്ക്കൂൾ അവധി പ്ലസ് ടു വരെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ (ജൂലൈ 22) അവധി പ്രഖ്യാപിച്ചു. അങ്കണവാടി കൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഐസിഎസ്ഇ, സിബിഎസ്ഇ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്. കോളേജുകൾക്കും പ്രൊഫഷണൽ കോളജുകൾക്കും അവധി ഇല്ല
- കണ്ണുർ ജില്ലയിൽ നാളെ (22-07-2019, തിങ്കൾ) പ്രൊഫണഷൽ കോളേജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. സര്‍വകലാശാലാ പരീക്ഷകള്‍ക്ക് മറ്റമില്ല
- കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റിയിലേയും ആര്‍പ്പൂക്കര,അയ്മനം തിരുവാര്‍പ്പ് കുമരകം എന്നീ പഞ്ചായത്തുകളിലേയും പ്രഫഷണല്‍ കോളേജുകളൊഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 22.07.2019 (തിങ്കളാഴ്ച ) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
- പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് എച്ച്.എസ്.എസ്സിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.