കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (8/8/19) അവധി
District Collectors of Kasargod, Kottayam, Kannur, Kozhikode, Wayanad, Malappuram, Idukki have Declared Holiday to Educational Institutions due to Heavy rain.കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ( 8 - 8 - 2019) അവധിയായിരിക്കും


ശക്തമായ മഴയെത്തുടർന്ന് കാസർകോഡ്‌ ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ( ഓഗസ്റ്റ് 8 ) അവധി ആയിരിക്കും.മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല


പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയിലെ അഗളി, പുടുർ, ഷോളയൂർ പഞ്ചായത്തിലെ പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.


കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ( സി ബി എസ് ഇ ,ഐ സി എസ് സിലബസ് സ്കൂളുകൾ ഉൾപ്പെടെ) ആഗസ്റ്റ് 8 (വ്യാഴം) അവധിയായിരിക്കുo. അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ്. സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.കനത്ത കാറ്റും മഴയും ഉള്ളതിനാൽ കോഴിക്കോട് ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (8. 8. 2019 ന്‌) അവധി പ്രഖ്യാപിച്ചു. രാത്രിയിൽ ജില്ലയിലെ നദികളിലും മറ്റും ജലനിരപ്പ് ഉയർന്നതിനാലും കനത്ത കാറ്റിനെത്തുടർന്ന് ജില്ലയുടെ പല ഭാഗങ്ങളിലും മരങ്ങളും മറ്റും വീണ് നാശനഷ്ടമുണ്ടായതിനെ തുടർന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണം. അംഗൻവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ്‌. യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല.


കനത്ത മഴയെത്തുടർന്ന് വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ 8.8.2019 ന്‌ അവധി പ്രഖ്യാപിച്ചു. അംഗൻ വാടികൾക്കും അവധി ബാധകമാണ്‌. യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡൽ റെസിഡെൻഷ്യൽ സ്കൂളുകൾക്ക്‌ അവധി ബാധകമായിരിക്കില്ല.ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ ഉള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക് ജില്ലാ കളക്ടർ നാളെ (8 Aug 2019) അവധി പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാലയങ്ങൾക് അവധി ബാധകമാണ്.
മലപ്പുറം ജില്ലയില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്ന തിനാലും നാളെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് , കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗന്‍വാടികള്‍ , മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉൾപ്പെടെ) #നാളെ (08.08.2019 തീയതി #വ്യാഴാഴ്ച) അവധി പ്രഖ്യാപിച്ചിട്ടുണ്ട്.മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കുകയില്ല.Post a Comment (0)