SSLC 2020 - IT Practical Exam Forms



2020 മാര്‍ച്ചിലെ SSLC ഐ ടി പ്രാക്‌ടിക്കല്‍ പരീക്ഷ ഫെബ്രുവരി 25ന് ആരംഭിക്കുന്നു. മാര്‍ച്ച് 5നുള്ളില്‍ പരീക്ഷ പൂര്‍ത്തീകരിക്കേണ്ടതുണ്ട് . ഇതുമായി ബന്ധപ്പെട്ട പരീക്ഷഭവന്‍ സര്‍ക്കുലറില്‍ പരീക്ഷക്ക് ആവശ്യമായ വിവിധ ഫോമുകള്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലേത് പോലെ പരീക്ഷക്ക് മുന്നോടിയായി വിവിധ ഫോമുകള്‍ തയ്യാറാക്കുന്നതിനും ലാബുകള്‍ സജ്ജീകരിക്കുന്നതിനുമായി മുമ്പ് പ്രസിദ്ധീകരിച്ച സ്‌പ്രെഡ്ഷീറ്റ് മാതൃക പരിഷ്കരിച്ച് അവതരിപ്പിക്കുകയാണ്. 2016ല്‍ ശ്രീ സുഷേണ്‍ മാഷ് തയ്യാറാക്കിയ മാതൃകാ ഫോം പരിഷ്‌കരിച്ചതാണ് ഇത്. ഇതിലെ ഡേറ്റാ പേജിലെ പച്ച കള്ളികളില്‍ അടിസ്ഥാന വിവരങ്ങള്‍ നല്‍കിയാല്‍ തുടര്‍ന്നുള്ള P3, P4, P5, P7 എന്നീ ഷീറ്റുകളില്‍ നിന്നും പ്രസ്തുത ഫോമുകള്‍ പ്രിന്റ് എടുക്കാവുന്നതാണ്. 1000 കുട്ടികള്‍ വരെയുള്ള വിദ്യാലയങ്ങള്‍ക്ക് തയ്യാറാക്കിയതിനാല്‍ പ്രിന്റ് എടുക്കുമ്പോള്‍ പ്രിവ്യൂ നോക്കി ആവശ്യമായ ഷീറ്റുകള്‍ മാത്രം എടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

P6,P8 എന്നിവയും മറ്റ് ഏതാനും ഫോമുകളും പി ഡി എഫ് രൂപത്തിലാണ് നല്‍കിയിരിക്കുന്നത്.




Join Our Whatsapp Group Click Here

Post a Comment (0)