Join our Whatsapp channel for Updates Click to Follow

2023-24 അധ്യയന വർഷത്തെ 1 മുതൽ 10 വരെ ക്ലസ്സുകളിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സ്‌കൂളുകൾക്ക് ഓൺലൈൻ മുഖേന ഇൻഡന്റ് രേഖപ്പെടുത്തുവാൻ നിർദ്ദേശം…

EduKsd
0
സ്കൂൾപാഠപുസ്തക ഇൻഡന്റ് ഓൺലൈനായി നൽകാം


2023-24 അധ്യയന വർഷത്തെ 1 മുതൽ 10 വരെ ക്ലസ്സുകളിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സ്‌കൂളുകൾക്ക് ഓൺലൈൻ മുഖേന ഇൻഡന്റ് രേഖപ്പെടുത്തുവാനുള്ള സൗകര്യം KITE (Kerala Infrastructure and Technology for Education (IT@School) ന്റെ വെബ്സൈറ്റിൽ (www.kite.kerala.gov.in) നവംബർ 15 മുതൽ 30 വരെ ലഭിക്കും.

സർക്കാർ /എയിഡഡ് /ടെക്നിക്കൽ സ്‌കൂളുകൾക്കും അംഗികാരമുള്ള അൺഎയിഡഡ് /സി.ബി.എസ്സ്.ഇ. /നവോദയ സ്‌കൂളുകൾക്കും ഓൺലൈനായി ഇൻഡന്റ് രേഖപ്പെടുത്താം. 2023-24 അധ്യയന വർഷത്തിൽ ഒന്നാം വാല്യം 288 ടൈറ്റിലുകളും രണ്ടാം വാല്യം 183 ടൈറ്റിലുകളും, മൂന്നാം വാല്യം 20 ടൈറ്റിലുകളും ഉൾപ്പടെയുള്ള പാഠപുസ്തകങ്ങളാണുള്ളത്.

എല്ലാ പ്രഥമാദ്ധ്യാപകരും അവരുടെ സ്‌കൂളിന് ആവശ്യമായ പാഠപുസ്തകങ്ങൾ കൃത്യ സമയത്തുനുള്ളിൽ ഇൻഡന്റ് ചെയ്യേണ്ടതാണ്. ഇൻഡന്റിംഗ് നൽകുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളടങ്ങുന്ന വിശദമായ സർക്കുലർ ജനറൽ എഡ്യൂക്കേഷന്റെ ഔദ്യോഗിക വെബസൈറ്റിലും (http://education.kerala.gov.in) എല്ലാ വിദ്യാഭ്യസ (ഉപ ഡയറക്ടർ, ഉപജില്ലാ) ഓഫീസുകളിലും ലഭ്യമാണ്.
2023-24 അദ്ധ്യയന വർഷത്തെ 1 മുതൽ 10 വരെ ക്ലാസ്സുകളിലേയ്ക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് മുൻ വർഷങ്ങളിലേത് പോലെ UID അടിസ്ഥാനമാക്കി രേഖപ്പെടുത്തുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ, പ്രധാനാദ്ധ്യാപകർ, മറ്റു ചുമതലപ്പെട്ടവർ എന്നിവർക്കാവശ്യമായ നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

കേരളത്തിലെ സർക്കാർ/എയിഡഡ്/ടെക്നിക്കൽ അംഗീകൃത അൺ എയ്ഡഡ് സി.ബി.എസ്.ഇ നവോദയ എന്നീ സ്കൂളുകൾക്കും ലക്ഷദ്വീപ്, മാഹി, ഗൾഫ് ആസ്ഥാനമായി സംസ്ഥാന പാഠ്യപദ്ധതി അവലംബിക്കുന്നതോ, മലയാള ഭാഷാ വിഷയങ്ങൾ മാത്രമായി സ്വീകരിച്ചിട്ടുള്ളതോ ആയ എല്ലാ അംഗീകൃത സ്കൂളുകളും തങ്ങൾക്ക് ലഭമായിട്ടുള്ള സമ്പൂർണ്ണ സ്കൂൾ കോഡ്, പാസ്സ് വേർഡ് എന്നിവ KITE (Kerala Infrastructure and Technology for Education) molaisee TBMS (Text Book Supply Monitoring System 2023-24) am a soud gemia, 2022 നവംബർ 15 മുതൽ 30 വരെയുള്ള തീയതികളിൽ ഒത്തവണയായി 2023-24 അധ്യയന വർഷം ആവശ്യമായ പാഠപുസ്തകങ്ങളുടെ എണ്ണം ഓൺലൈനായി ഇൻഡന്റ് രേഖപ്പെ ടുത്താവുന്നതാണ്.
 2023-24 അദ്ധ്യയന വർഷവും പാഠ്യപദ്ധതിയിൽ മാറ്റമില്ലാത്തതിനാൽ മുൻ വർഷങ്ങളിലെ നീക്കിയിരിപ്പുള്ള പാഠപുസ്തകങ്ങൾ കുറവ് വരുത്തിയ ശേഷം ആവശ്യമായ പാഠപുസ്തകങ്ങൾക്ക് മാത്രമാണ് 2023-24 അധ്യയന വർഷത്തെ ഇൻഡന്റായി നൽകേണ്ടത്.

9, 10 ക്ലാസ്സ് ഒകെയുള്ള 1 മുതൽ 8 വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ 60 പേജിന് മുകളിലാണെങ്കിൽ മൂന്ന് വാല്യങ്ങളാക്കുന്നതിന് ബഹു. ബാലാവകാശ കമ്മീഷന്റെ ഉത്തരവിന്റെഅടിസ്ഥാനത്തിൽ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആയതുപ്രകാരം മൂന്ന് വാല്യങ്ങളായാണ് ഇത്തവണയും പാഠപുസ്തകങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുന്നത്.

2020-21 അദ്ധ്യയന വർഷത്തിൽ കോവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാർ നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും മുൻ വർഷത്തെപ്പോലെ ആരംഭിക്കുവാൻ സാധിച്ചിരുന്നില്ല. എന്നിരുന്നാലും പരമാവധി കൃത്യതയോടും വേഗത്തിലും ടി പാഠപുസ്തകങ്ങൾ മൂന്ന് വാല്യങ്ങളായി അച്ചടിച്ച് യഥാസമയം വിദ്യാർത്ഥികളിലേയ്ക്ക് എത്തിക്കുവാൻ സാധിച്ചു. ടി സാഹചര്യത്തിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് പാഠപുസ്തകങ്ങളുടെ രണ്ടും മൂന്നും വാല്യങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുന്നതിനുളള സൗകര്യാർത്ഥം സൂചന (2) സർക്കാർ ഉത്തരവ് പ്രകാരം മൂന്നാം വാല്യത്തിലെ 46 ടൈറ്റിലുകൾ രണ്ടാം വാല്യം പാഠപുസ്തകങ്ങളുമായി സംയോജിപ്പിച്ച് അച്ചടിച്ച് വിതരണം ചെയ്യുകയുണ്ടായി. പാഠഭാഗങ്ങൾക്ക് മാറ്റമില്ലാത്തതിനാൽ മുൻ വർഷത്തെ രണ്ടും മൂന്നും വാല്യങ്ങൾ ക്ലോസിംഗ് സ്റ്റോക്കിൽ നിന്നും ഉപയോഗിക്കുന്നതിനും തീരുമാനം കൈകൊണ്ടിരുന്നു.

2021-22, 2022-23 എന്നീ അദ്ധ്യയന വർഷങ്ങളിലും മേൽപ്പടി സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംയോജിപ്പിച്ച രീതിയിൽ തന്നെ സമയബന്ധിതമായി പാഠപുസ്തകങ്ങൾ അച്ചടിച്ച് വിതരണം നടത്തിയിട്ടുണ്ട്. ഇപ്രകാരം സംയോജിപ്പിച്ച 46 ടൈറ്റിലുകളുടെ മുൻ വർഷത്തെ ബാലൻസ് സ്റ്റോക്ക് 2023-24 അദ്ധ്യയന വർഷം വിതരണത്തിനായി ഉപയോഗിക്കാവുന്നതാണ്.

ആയതിൻ  ഒന്നാം വാല്യം 288 ടൈറ്റിലുകളിലും രണ്ടാം വാല്യം 183 ടൈറ്റിലുകളിലും മൂന്നാം വാല്യം 20 ടൈറ്റിലുകളിലുമായി അച്ചടിച്ച് വിതരണം ചെയ്താൽ മതിയാകുമെന്ന് സൂചന. (3) പ്രകാരം എസ്.സി.ഇ.ആർ.ടി. ഡയറക്ടർ അറിയിച്ചിട്ടുണ്ട്. മേൽ സാഹചര്യങ്ങൾ കണക്കിലെടുത്താണ് 2023- 24 ലെ പാഠപുസ്തകങ്ങൾക്കുള്ള ഇൻഡന്റ് താഴെപ്പറയുന്ന മാർഗ്ഗ നിർദ്ദേശങ്ങളോടുകൂടി സ്വീകരിക്കുന്നത്.
2023-24 അദ്ധ്യയന വർഷത്തേയ്ക്ക് 1 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലേയ്ക്ക് പാഠപുസ്തകങ്ങളുടെ gotowość mygaga mimo. KITE (Kerala Infrastructure and Technology for Education) – ad ഓൺ ലൈനായി 2022 നവംബർ 15 മുതൽ 30 വരെ മൂന്ന് വാല്യം പാഠപുസ്തകങ്ങ ളുടേയും ഇൻഡൻറ് ഒറ്റത്തവണയായി ചെയ്യേണ്ടതാണ്.

നടപ്പ് അദ്ധ്യയന വർഷമായ 2022-23 വർഷത്തെ വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ നൽകുന്ന ഇൻഡന്റിനേക്കാൾ കൂടുതൽ പാഠപുസ്തകങ്ങൾ പുതിയ അഡ്മീഷൻ പ്രകാരം ആവശ്യമെങ്കിൽ അതനുസരിച്ച് ഇൻഡന്റ് ചെയ്യുന്നതിനുള്ള അവസരം 2023 ജൂൺ മാസത്തിൽ TEMS (Text Book Monitong System 2023 24) സോഫ്ട് വെയറിൽ ഓൺലൈനായി ചെയ്യുന്നതിനുള്ള സൌകര്യം ഒരുക്കുന്നതാണ്.












إرسال تعليق

0 تعليقات
إرسال تعليق (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top