Join our Whatsapp channel for Updates Click to Follow

SSLC 2019 Instructions to Invigilators

EduKsd
0
ചീഫ് /ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാര്‍ ശ്രദ്ധിക്കേണ്ടത്
  • ആദ്യദിവസം(മാര്‍ച്ച് 13) ന് രാവിലെ 11 മണിക്ക് ഇന്‍വിജിലേറ്റര്‍മാരുടെ യോഗം വിളിക്കണം.അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണം
  • പരീക്ഷാ ദിവസങ്ങളില്‍ രാവിലെ വിദ്യാലയങ്ങളില്‍ എത്തുന്ന ചോദ്യപേപ്പറുകള്‍ ചീഫ് സൂപ്രണ്ട്, ടെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവര്‍ ചേര്‍ന്ന് ഏറ്റ് വാങ്ങേണ്ടതും അവ പരിശോധിച്ച് ശരിയെന്നുറപ്പ് വരുത്തിയതിന് ശേഷം ഇരട്ടതാഴുള്ള അലമാരിയില്‍ പൂട്ടി സീല്‍ വെക്കേണ്ടതാണ്. ഒരു താക്കോല്‍ ചീഫ് സൂപ്രണ്ടും മറ്റൊന്ന് ഡെപ്യൂട്ടി ചീഫുമാണ് സൂക്ഷിക്കേണ്ടത്. ചോദ്യപേപ്പറിന്റെ വിശദാംശങ്ങള്‍ രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണം.
  • കൂള്‍ ഓഫ് സമയം ആരംഭിക്കുന്നതിന് പത്ത് മിനിട്ട് മുമ്പ് അലമാരയില്‍ നിന്നും ചീഫ് സൂപ്രണ്ട് ഡെപ്യൂട്ടി ചീഫിന്റെ സാന്നിധ്യത്തില്‍ ചോദ്യപേപ്പറുകള്‍ പുറത്തെടുക്കണം. ഇവയും രജിസ്റ്ററില്‍ രേഖപ്പെടുത്തണം.
  • പുറത്തെടുത്ത ചോദ്യപേപ്പറുകള്‍ ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവരാണ് റൂമുകളില്‍ എത്തിക്കേണ്ടത് . ഇതിനായി മറ്റ് ജീവനക്കാരെ നിയോഗിക്കാന്‍ പാടില്ല
  • സ്ക്രൈബ് ആവശ്യമുള്ള വിദ്യാര്‍ഥികളുടെ സ്ക്രൈബുമാരായി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളെ നിയോഗിക്കുകയും ഇവരുടെ ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡി ഇ ഒയില്‍ നിന്മും മുന്‍കൂട്ടി വാങ്ങേണ്ടതാണ്.
  • ഇന്റര്‍പ്രെട്ടര്‍ അനുവദിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്കായി LD വിഭാഗത്തിന് 8പേര്‍ക്ക് ഒരു ഇന്റര്‍പ്രെട്ടറും മറ്റു വിഭാഗങ്ങളില്‍4 ഒരാളും എന്ന ക്രമത്തില്‍ ആണ് ഇന്റര്‍പ്രെട്ടറെ നിയോഗിക്കേണ്ടത്.
  • ഇന്റര്‍പ്രെട്ടര്‍ ഉള്ള പരീക്ഷാ മുറികളില്‍ ഇന്‍വിജിലേഷന്‍ ചുമതലക്ക് ഒരു അധ്യാപകനെ നിര്‍ബന്ധമായും നിയോഗിക്കണം
  • ഇന്‍വിജിലേഷന്‍ ഡ്യൂട്ടിക്ക് അധികമായി നിയോഗിക്കുന്ന അധ്യാപകരെ പൂര്‍ണ്ണമായും പരീക്ഷാ ചുമതലയില്‍ നിന്നും ഒഴിവാക്കരുത്.റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വേണം ഡ്യൂട്ടി നല്‍കേണ്ടത്.
  • അധിക സമയം അനുവദിച്ചിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു മണിക്കൂറിന് പത്ത് മിനിട്ട് എന്ന ക്രമത്തിലാവണം അധിക സമയം നല്‍കേണ്ടത്
  • എക്‌സ്ട്രാ ടൈം മാത്രം അനുവദിക്കുന്ന കുട്ടികളെ പ്രത്യേക മുറിയില്‍ ഇരുത്തരുത്.ഇവരെ മറ്റ് കുട്ടികളോടൊപ്പം ആണ് ഇരുത്തേണ്ടത്
  • സ്ക്രൈബ് / ഇന്റര്‍പ്രെട്ടര്‍ ഇവരെ ഒരേ മുറിയില്‍ പരീക്ഷക്ക് ഇരുത്തരുത്
  • SSLC പരീക്ഷാ ചുമതലയുള്ള ഇന്‍വിജിലേറ്റര്‍മാരെ റിലീവ് ചെയ്യുമ്പോള്‍ 13ന് രാവിലെ 11 മണിക്ക് പരീക്ഷാ ചുമതലയുള്ള സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള നിര്‍ദ്ദേശം ഉത്തരവില്‍ ചേര്‍ക്കണം
  • പരീക്ഷാ ദിവസം രാവിലെ ക്ലാസുകള്‍ നടത്തുന്നുവെങ്കില്‍ 11.30ന് തന്നെ അവ അവസാനിപ്പിക്കണം
  • പരീക്ഷാ സമയത്ത് പരീക്ഷാ ചുമതലയുള്ളവര്‍ മാത്രമേ സ്കൂളില്‍ കാണാന്‍ പാടുള്ളു
  • പരീക്ഷാ സമയത്ത് സ്കൂള്‍ ഗേറ്റുകള്‍ തുറന്നിടണം.
  • പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഇന്‍വിജേലേറ്റര്‍മാരുടെ ബന്ധുക്കള്‍ ആരും തന്നെ പ്രസ്‌തുത പരീക്ഷാ ഹാളില്‍ ഇല്ലെന്ന കാര്യം ഉറപ്പ് വരുത്തേണ്ടതും ഇക്കാര്യത്തില്‍ ഡിക്ലറേഷന്‍ എഴുതി നല്‍കേണ്ടതുമാണ്.
  • പരീക്ഷാ പേപ്പറുകള്‍ അയക്കുന്നതിനുള്ള പരീക്ഷാ കേന്ദ്രത്തിന്റെ പേലും വിലാസവുമുള്‍പ്പെട്ട സ്ലിപ്പ് iExaMSല്‍ നിന്നും അതത് ദിസവം ലഭിക്കുന്നതാണ്.ആബ്‌സന്റീസ് എന്‍ട്രി ഓണ്‍ലൈനായിiExaMSല്‍ നടത്താത്ത പക്ഷം തൊട്ടടുത്ത ദിവസത്തെ സ്ലിപ്പ് ലഭിക്കില്ല
  • ഓരോ ദിവസവും അതത് ദിവസത്തെ ആബ്‌സന്റീസ് എന്‍ട്രി ഓണ്‍ലൈനായിiExaMSല്‍ നല്‍കണം.
  • പരീക്ഷ അവസാനിച്ചതിന് ശേഷം ഉത്തരക്കടലാസുകള്‍ ബന്ധപ്പെട്ട ക്യാമ്പുകളിലേക്ക് അന്നന്ന് അയക്കാന്‍ ശ്രമിക്കണം സാധിക്കാത്ത പക്ഷം . അവ പരീക്ഷാ കേന്ദ്രത്തില്‍ സൂക്ഷിക്കുകയും വാച്ച്മാനെ നിയമിക്കേണ്ടതുമാണ്. തൊട്ടടുത്ത ദിവസം തന്നെ അവ അയച്ച് രസീതുകള്‍ ചീഫ് സൂപ്രണ്ട് സൂക്ഷിക്കേണ്ടതാണ്.
എസ് എസ് എല്‍ സി പരീക്ഷ 2019ഇന്‍വിജിലേറ്റര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
  • പരീക്ഷാ ഡ്യൂട്ടിയുള്ള അധ്യാപകര്‍ ഒരു മണിക്ക് തന്നെ സ്കൂളില്‍ എത്തിച്ചേരേണ്ടതാണ്.
  • പരീക്ഷാ ചുമതലയുള്ള റൂം ഏതെന്ന് രജിസ്റ്ററില്‍ കണ്ടെത്തി ഒപ്പിടേണ്ടതും ആ റൂമിലേക്കാവശ്യമായ മെയില്‍ അഡീഷണല്‍ ഷീറ്റുകള്‍ ഉള്‍പ്പെട്ട ഫയല്‍ ഏറ്റ് വാങ്ങേണ്ടതുമാണ്
  • പരീക്ഷാ ഹാളില്‍ ബന്ധുക്കളാരും പരീക്ഷ എഴുതുന്നില്ല എന്ന ഡിക്ലറേഷന്‍ ചീഫ് സൂപ്രണ്ടിന് നല്‍കണം
  • പരീക്ഷാ ഹാളില്‍ അധ്യാപകരോ അനധ്യാപകരോ മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോവരുത്. ഫോണുകള്‍ കൈവശമുള്ളവര്‍ അത് ചീഫ് സൂപ്രണ്ടിനെ ഏല്‍പ്പിക്കേണ്ടതാണ്.
  • 1.30ന് ആദ്യ ബെല്‍ അടിക്കുമ്പോള്‍ അധ്യാപകര്‍ പരീക്ഷാ ഹാളില്‍ എത്തേണ്ടതാണ്.
  • വിദ്യാര്‍ഥികളെ ഹാള്‍ടിക്കറ്റുമായി ഒത്ത് നോക്കി അതത് സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ ഉറപ്പ് വരുത്തിയതിന് ശേഷം അറ്റന്‍ഡന്‍സ് ഷീറ്റില്‍ അവരുടെ ഒപ്പുകള്‍ വാങ്ങേണ്ടതാണ്
  • എല്ലാ കുട്ടികളുടെ കൈവശവും ഹാള്‍ ടിക്കറ്റ് ഉണ്ടെന്നു് ഉറപ്പ് വരുത്തുക.
  • മെയിന്‍ ഷീറ്റിലും അഡീഷണല്‍ ഷീറ്റിലും ചീഫ് സൂപ്രണ്ടിന്റെ മോണോഗ്രാം പതിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക
  • ഓരോ കുട്ടികള്‍ക്കും മെയിന്‍ ഷീറ്റ് നല്‍കി അത് ശ്രദ്ധാപൂര്‍വ്വം പൂരിപ്പിക്കുന്നതിന് വേണ്ട നിര്‍ദ്ദേശം നല്‍കണം. അവര്‍ പൂരിപ്പിച്ചതിന് ശേഷം ഇന്‍വിജിലേറ്റര്‍ അവ പരിശോധിച്ച് മെയിന്‍ ഷീറ്റില്‍ ഒപ്പു ഇടേണ്ടതാണ്.
  • ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് ഇവരിലൊരാള്‍ റൂമുകളിലെത്തിക്കുന്ന ചോദ്യപേപ്പറുകള്‍ ഏറ്റ് വാങ്ങി അന്നത്തെ പരീക്ഷക്ക് ആ റൂമില്‍ അവശ്യമുള്ളവയാണെന്ന് ഉറപ്പാക്കേണ്ടതും ചോദ്യപേപ്പറുകളുടെ കവഠുകള്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുമാണ്.തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട ഡിക്ലറേഷന്‍ എഴുതി രണ്ട് വിദ്യാര്‍ഥികളെ കൊണ്ട് ഒപ്പിടാച്ചതിന് ശേഷം കവറുകള്‍ തുറക്കാന്‍ പാടുള്ളു..
  • 1.45ന് ബെല്‍ അടിക്കുമ്പോള്‍ കുട്ടികള്‍ക്ക് ചോദ്യപേപ്പറുകള്‍ വിതരണം ചെയ്യുകയും കുട്ടികളോട് 1,3 പേജുകളില്‍ രജിസ്റ്റര്‍ നമ്പര്‍ എഴുതി ഒപ്പിടാന്‍ ആവശ്യപ്പെടുകയും അത് പരിശോധിക്കുകയും ചെയ്യുക.
  • വിതരണത്തിന് ശേഷം ചോദ്യപേപ്പറുകള്‍ ബാക്കിയുണ്ടെങ്കില്‍ അവ പാക്കറ്റിനുള്ളില്‍ തിരികെ വെച്ച് പാക്കറ്റ് ടേപ്പ് ഉപയോഗിച്ച് സീല്‍ ചെയ്യേണ്ടതും അര മണിക്കൂര്‍ കഴിഞ്ഞ് അവ ചീഫ് സൂപ്രണ്ടിന് കൈമാറണം
  • അരമണിക്കൂറിന് ശേഷം താമസിച്ച് വരുന്ന വിദ്യാര്‍ഥികളെ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കരുത്.
  • പരീക്ഷ തീരുന്നതിന് മുമ്പ് ഒരു വിദ്യാര്‍ഥിയേയും പരീക്ഷാ ഹാള്‍ വിട്ട് പോകുന്നതിന് അനുവദിക്കരുത്.
  • ചോദ്യപേപ്പറുകളില്‍ മറ്റൊന്നും എഴുതരുതെന്ന നിര്‍ദ്ദേശവും നല്‍കാവുന്നതാണ്
  • കൂള്‍ ഓഫ് സമയത്ത് കുട്ടികള്‍ ഉത്തരങ്ങള്‍ എഴുതുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
  • രണ്ട് മണിക്ക് ബെല്‍ അടിക്കുന്ന സമയത്ത് എഴുതി തുടാങ്ങനുള്ള നിര്‍ദ്ദേശം നല്‍കുക.
  • അഡീഷണ്‍ ഷീറ്റ് ആവശ്യമുള്ള വിദ്യാര്‍ഥികള്‍ അവരുിടെ സീറ്റുകളില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പറയുക . ഇന്‍വിജേലേറ്റര്‍ അവരുടെ സീറ്റുകളില്‍ പേപ്പറുകള്‍ എത്തിക്കുകയാണ് വേണ്ടത് . യാതൊരു കാരണവശാലും കുട്ടികളെ ഇന്‍വിജിലേറ്ററുടെ അടുത്തേക്ക് വിളിച്ച് വരുത്തരുത്
  • വിദ്യാര്‍ഥികള്‍ക്ക് അഡീഷണല്‍ ഷീറ്റുകള്‍ നലകുമ്പോള്‍ അവയില്‍ രജിസ്റ്റര്‍ നമ്പര്‍ നിര്‍ബന്ധമായും എഴുതിയിരിക്കണം.ഇന്‍വിജിലേറ്റര്‍ അഡീഷണല്‍ ഷീറ്റില്‍ ഒപ്പുകള്‍ രേഖപ്പെടുത്തിയിരിക്കണം
  • അവസാന ബെല്‍ അടിക്കുന്നത് വരെ പരീക്ഷ എഴുതാന്‍ കുട്ടികള്‍ക്ക് അവകാശമുണ്ട് അതിനാല്‍ അവസാന ബെല്ലിന് ശേഷം മാത്രമേ ഉത്തരക്കടലാസുകള്‍ ശേഖരിക്കാവു.
  • പരീക്ഷ അവസാനിക്കുമ്പോള്‍ മെയിന്‍ ഷീറ്റ് ഒഴികെയുള്ള അഡീഷണല്‍ ഷീറ്റുകള്‍ എണ്ണം മെയിന്‍ ഷീറ്റില്‍ അതിനുള്ള ബോക്‌സില്‍ എഴുതുന്നതിന് കുട്ടികളോട് നിര്‍ദ്ദേശിക്കണം
  • ഇന്‍വിജിലേറ്റര്‍ ഓരോ വിദ്യാര്‍ഥി ഉപയോഗിച്ച അഡീഷണല്‍ ഷീറ്റുകളുടെ എണ്ണവും ആ റൂമിലെ ആകെ അഡീഷണല്‍ ഷീറ്റുകളുടെ എണ്ണവും അറ്റന്‍ഡന്‍സ് ഷീറ്റില്‍ രേഖപ്പെടുത്തി ഒപ്പ് വെക്കേണ്ടതാണ്
  • പരീക്ഷ അവസാനിച്ചതിന് ശേഷം രജിസ്റ്റര്‍ നമ്പര്‍ ക്രമത്തില്‍ അവ ശേഖരിച്ച് ഉത്തരക്കടലാസില്‍ വിദ്യാര്‍ഥി എഴുതിയ അവസാനവരിയുടെ തൊട്ടുതാഴെ മോണോഗ്രാം പതിപ്പിച്ചതിന് ശേഷം ചീഫ് സൂപ്രണ്ടിന് കൈമാറണം.
ബെല്‍ സമയക്രമം
  • 1.30PM ആദ്യ ബെല്‍ (ലോങ് ബെല്‍) -ഇന്‍വിജിലേറ്റര്‍മാരും കുട്ടികളും ക്ലാസ് മുറികളില്‍ എത്തുക
  • 1.45PM സെക്കന്റ് ബെല്‍ (2 Stroke) -ചോദ്യപേപ്പര്‍ വിതരണം കൂള്‍ ഓഫ് സമയം ആരംഭിക്കുന്നു
  • 2.00PM തേര്‍ഡ് ബെല്‍ (ലോങ് ബെല്‍) - കുട്ടികള്‍ക്ക് എഴുതുന്നതിനുള്ള സമയം ആരംഭിക്കുന്നു.
  • 2.30PM ബെല്‍ (1stroke) - അരമണിക്കൂര്‍ പൂര്‍ത്തിയായതിനുള്ളത്
  • 3.00PM ബെല്‍ (1stroke) - ഒരു മണിക്കൂര്‍ പൂര്‍ത്തിയായതിനുള്ളത്
  • 3.25PM ബെല്‍ (1stroke) - 1½മണിക്കൂര്‍ പരീക്ഷാ ദിവസങ്ങളില്‍ വാണിങ്ങ് ബെല്‍
  • 3.30PM ബെല്‍ (Long stroke) - 1½മണിക്കൂര്‍ പരീക്ഷാദിവസങ്ങളില്‍ പരീക്ഷ അവസാനിക്കും
  • 3.30PM ബെല്‍ (1stroke) - 1½മണിക്കൂര്‍ പൂര്‍ത്തിയായതിനുള്ളത്(2½മണിക്കൂര്‍ ദിവസങ്ങളില്‍)
  • 4.00PM ബെല്‍ (1stroke) - രണ്ട് മണിക്കൂര്‍ പൂര്‍ത്തിയായതിനുള്ളത്
  • 4.25PM ബെല്‍ (1stroke) - 2½മണിക്കൂര്‍ പരീക്ഷാ ദിവസങ്ങളില്‍ വാണിങ്ങ് ബെല്‍
  • 4.30PM ബെല്‍ (1stroke) - 2½മണിക്കൂര്‍ പരീക്ഷാദിവസങ്ങളില്‍ പരീക്ഷ അവസാനിക്കും


 ഈ പോസ്റ്റ് pdf രൂപത്തില്‍ ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top