ഉച്ചഭക്ഷണത്തിനു ഉപയോഗിക്കാൻ വച്ചിരിക്കുന്ന അരി സ്കൂൾ കുട്ടികൾക്ക് നൽകുന്നതിന് നേരത്തെ ഉത്തരവ് നൽകിയിരുന്നു. എന്നാൽ സ്കൂൾ അവധിയായതിനാൽ പല സ്കൂളുകൾക്കും അരിവിതരണം ചെയുവാൻ കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ ബഹു. മുഖ്യമന്ത്രി പ്രഖ്യപിച്ച കമ്മ്യൂണിറ്റി കിച്ചന്റെ ഭാഗമായി ഭക്ഷണം പാകംചെയ്തു നൽകുന്നതിനായി തദ്ദേശ സ്ഥാപനങ്ങളിൽ നിന്നോ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നോ ആവശ്യം ഉണ്ടാകുന്നെങ്കിൽ നീക്കിയിപ്പുള്ള മുഴുവൻ അരിയും കൃത്യമായ അളവ് രേഖപ്പെടുത്തി സ്കൂൾ പ്രഥമാധ്യാപകർ /AEO /DEO ഇവരിൽ ആരെങ്കിലും തദ്ദേശസ്വയംഭരണ സെക്രട്ടറി/ജില്ലാ ഭരണകൂടം ചുമതല പെടുത്തുന്ന പ്രതിനിധിക്ക് കൈമാറേണ്ടതാണ് എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം
ഉച്ചഭക്ഷണ പദ്ധതി അരി - നിര്‍ദ്ദേശം
March 27, 2020
0
Tags
Share to other apps