Join our Whatsapp channel for Updates Click to Follow

പ്ലസ് വൺ ഏകജാലക പ്രവേശനം: ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് സെപ്റ്റംബർ 22ന്, പ്രവേശനം സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 1 വരെ

EduKsd
0





ഏകജാലകം 2021 - Merit Quota & Sports Quota First Allotment Results are scheduled to be published on 22/09/2021.

Click Here to View Your Allotment 


  • Merit Quota Admissions will be in specified Time Slots on 23/09/2021,25/09/2021,29/09/2021 & 01/10/2021.
  • Sports Quota Admissions will be in specified Time Slots on 25/09/2021 & 29/09/2021
  • Community Rank Generator Module will be made available from 25/09/2021.



☑️ ആദ്യ അലോട്ട്മെന്റ് ഫലം പരിശോധിക്കുന്നതെങ്ങനെ ?
സെപ്റ്റംബർ 22 ന് അഡ്മിഷൻ പോർട്ടലിലെ (https://www.hscap.kerala.gov.in) Candidate Login-SWS ൽ പ്രവേശിച്ച് അലോട്ട്മെന്റ് ഫലം പരിശോധിക്കാം. ക്യാൻഡിഡേറ്റ് ലോഗിനിൽ യൂസർ നെയിം(അപ്ലിക്കേഷൻ നമ്പർ), പാസ്സ്‌വേർഡ്, ജില്ല എന്നിവ നൽകുമ്പോൾ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ സാധിക്കും. അലോട്ട്മെന്റ് ലെറ്റർ കാണാനും സാധിക്കും. പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും സമയവും പ്രവേശനത്തിന് വേണ്ട രേഖകളും കൃത്യമായി മനസ്സിലാക്കണം.


☑️ എന്താണ് ആദ്യ അലോട്ട്മെന്റ് ?
ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഏകജാലക അപേക്ഷയിൽ നൽകിയ ഓപ്‌ഷന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച ആദ്യ റാങ്ക് ലിസ്റ്റാണ് ഇത്. അലോട്ട്മെന്റ് ലഭിച്ചവർക്ക് അലോട്ട്മെന്റ് ലെറ്റെറിൽ പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും സമയവും രേഖപ്പെടുത്തിയിട്ടുണ്ട്. (23/09/2021,25/09/2021,29/09/2021 & 01/10/2021 എന്നീ ദിവസങ്ങളിലാണ് പ്രവേശന ഷെഡ്യൂൾ). ക്രിറ്റിക്കൽ കണ്ടയ്നമെന്റ്, കോവിഡ് നിരീക്ഷണം എന്നിവയിൽപെട്ടവർക്ക് പ്രവേശനത്തിനായി അനുവദിച്ച അവസാന തീയിതിക്കുള്ളിൽ ഹാജരാകാൻ സാധിക്കുകയില്ലെങ്കിൽ ഓൺലൈനായി പ്രവേശനം നേടാനുള്ള സൗകര്യം ക്യാൻഡിഡേറ്റ് ലോഗിനിൽ ലഭ്യമാക്കിയിട്ടുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുളള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല.


☑️ താത്കാലിക പ്രവേശനവും, സ്ഥിര പ്രവേശനവും എന്താണ് ?
ഏകജാലക അപേക്ഷയിൽ നൽകിയ ഒന്നാം ഓപ്‌ഷൻ തന്നെ അലോട്ട്മെന്റിൽ ലഭിച്ചെങ്കിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് മറ്റ് ഓപ്‌ഷനുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ താത്കാലിക പ്രവേശനം നേടിക്കൊണ്ട് അടുത്ത അലോട്ട്മെന്റിൽ ഉയർന്ന ഓപ്‌ഷൻ ലഭിക്കുമോ എന്ന് കാത്തിരിക്കാം. ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് വേണമെങ്കിൽ ഉയർന്ന ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് ഇപ്പോൾ ലഭിച്ച ഓപ്‌ഷനിൽ സ്ഥിര പ്രവേശനവും നേടാം. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട.






Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top