Join our Whatsapp channel for Updates Click to Follow

പ്ലസ് വൺ ട്രയൽ അലോട്മെന്റ് പ്രസിദ്ധികരിചു: തിരുത്തലുകൾ 31ന് വൈകിട്ട് 5 വരെ

Anas Nadubail
0




പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു.


Trial Allotment ഒരു സാധ്യത ലിസ്റ്റ് മാത്രമാണ്. ട്രയൽ റിസൾട്ട് പ്രകാരം പ്രവേശനം നേടാനാവില്ല. പ്രവേശനത്തിനായി ജൂൺ 5ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെൻറ് ലിസ്റ്റ് വരുന്നതുവരെ കാത്തിരിക്കണം.


പ്ലസ് വൺ: അപേക്ഷയിൽ എന്തെങ്കിലും തരത്തിലുള്ള തിരുത്തലുകൾ/ ഉൾപ്പെടുത്തൽ ത്തിയവർ ഇന്ന് (31/05/2024) 5PM മുമ്പായി Final Confirmation നടത്തേണ്ടതാണ്. അല്ലെങ്കിൽ അലോട്ട്മെന്റുകൾക്ക് പരിഗണിക്കുന്നതല്ല.



ട്രയൽ അലോട്ട്മെന്റ് പരിശോധിക്കുന്നതെങ്ങനെ?


  1. HSCAP അഡ്‌മിഷൻ പോർട്ടൽ സന്ദർശിക്കുക.
  2. CANDIDATE LOGIN - SWS എന്ന യൂസർ നെയിം (ആപ്ലിക്കേഷൻ നമ്പർ), പാസ്സ്‌വേർഡ്, ജില്ല എന്നിവ നൽകി ലോഗിൻ ചെയ്യുക.
  3. Trial Results എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ട്രയൽ അലോട്ട്മെന്റ് റിസൾട്ട് ഡൗൺലോഡ് ചെയ്യാം.     

വിദ്യാർത്ഥികൾക്ക് താഴെ കൊടുത്ത Allotment Result ലിങ്കിൽ ക്ലിക്ക് ചെയ്താൽ വരുന്ന വിൻഡോയിലെ CANDIDATE LOGIN-SWS എന്ന ലിങ്ക് വഴി UserName (Application No.), Password, ജില്ല എന്നിവ നൽകി ലോഗിൻ ചെയ്ത് കയറി പരിശോധിക്കാം. ആദ്യ തവണ കയറുമ്പോൾ ലോഗിൻ ആയേക്കില്ല. അപ്പോൾ രാണ്ടാമത് ഒന്നുകൂടി ശ്രമിക്കുക. അപ്പോൾ റെഡിയാകും. അതിൽ ലോഗിൻ ചെയ്തു കയറിയാൽ മുകളിലെ ചിത്രത്തിൽ കാണിക്കുന്നത് പോലെയാണോ കാണിക്കുന്നത് എന്ന് പരിശോധിക്കുക.

Status of Application : പച്ച നിറത്തിലാണ് കാണിക്കുന്നത് എങ്കിൽ OK ആണ്. ഇനി ഒന്നും ചെയ്യാനില്ല.

    പകരം അവിടെ ചുവന്ന അക്ഷരത്തിലാണ് കാണിക്കുന്നത് എങ്കിൽ നിങ്ങൾ തിരുത്തലുകൾ/ ഉൾപ്പെടുത്തൽ നടത്തിയതിന് ശേഷം Final Confirmation നടത്തിയില്ല എന്നാണ് അർത്ഥം. അപ്പോൾ അതിൽ 'Print Application' എന്ന ലിങ്ക് കാണുകയുമില്ല. ചുവന്ന അക്ഷരത്തിലാണ് കാണിക്കുന്നത് എങ്കിൽ ഉടൻ തന്നെ Edit Application എന്ന ലിങ്കിൽ വീണ്ടും കയറി ഓരോന്നിലും താഴെയുള്ള Submit ബട്ടൺ ക്ലിക്ക് ചെയ്ത് അവസാന ഭാഗത്ത് ഏറ്റവും താഴെയുള്ള Final Confirmation ബട്ടൺ കൂടി ക്ലിക്ക് ചെയ്യുക. തൊട്ടുമുകളിലെ Declaration-ന് താഴെ ഒരു ചെക്ക് ബോക്സിൽ ടിക് ഇട്ട ശേഷമാണ് Final Confirmation ബട്ടൺ ക്ലിക്ക് ചെയ്യേണ്ടത്.
(ഇന്ന് -31/05/2024 നായർ- 5PM ന് മുമ്പായി നിർബന്ധമായും Final Confirmation നടത്തേണ്ടതാണ്.)
അല്ലെങ്കിൽ ജൂൺ 5 മുതൽ പ്രസിദ്ധീകരിക്കുന്ന ഒരു അലോട്ട്മെന്റിനും ഈ അപേക്ഷ പരിഗണിക്കുന്നതല്ല.

ട്രയൽ അലോട്ട്മെൻറ് റിസൾട്ട് എന്തിന് പരിശോധിക്കണം?


► നിങ്ങളുടെ അപേക്ഷ വിവരങ്ങളിൽ എന്തെങ്കിലും തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവ തിരുത്താനുള്ള അവസാന അവസരമാണ് ട്രയൽ അലോട്ട്മെൻറ്. ആവശ്യമെങ്കിൽ നേരത്തെ നൽകിയ ഓപ്ഷനുകൾ പുനഃക്രമീകരിക്കുകയും പുതിയവ കൂട്ടിച്ചേർക്കുകയോ ചെയ്യാം. അലോട്ട്മെൻറ് പ്രക്രിയയെ സ്വാധീനിക്കുന്ന ജാതിസംവരണം, ബോണസ് പോയിൻറ് ലഭിക്കുന്ന വിവരങ്ങൾ, പഞ്ചായത്തിന്റെയും താലൂക്കിന്റെയും വിവരങ്ങൾ എന്നിവയെല്ലാം അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. WGPA കൃത്യമാണെന്ന് ഉറപ്പ് വരുത്തണം. വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയാൽ പ്രവേശനം നിഷേധിക്കപ്പെടും

യൂസർ നെയിം/പാസ്സ്വേർഡ് മറന്നുപോയാൽ ?

പോർട്ടലിൽ ലഭ്യമായ GET USERNAME/APPLICATION NO ലിങ്ക് ഉപയോഗിക്കുക.

അലോട്ട്മെന്റ് നോക്കുമ്പോൾ നമ്മൾ കൊടുത്ത സ്ക്‌കൂളിലെ നമ്മുടെ റാങ്ക് എങ്ങനെ കാണാൻ സാധിക്കും?

ട്രയൽ അലോട്ട്മെൻ്റ് പരിശോധിക്കുമ്പോൾ തുറന്ന വരുന്ന പേജിൽ trial result എന്നത് ക്ലിക്ക് ചെയ്താൽ view your rank എന്ന ലിങ്ക് കാണാം. അതിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങൾ കൊടുത്ത സ്‌കൂളിൽ നിങ്ങളുടെ റാങ്കും ആ സ്കൂളിൽ അലോട്ട്മെന്റിൽ കയറിയ അവസാൻ കുട്ടിയുടെ റാങ്കും കാണാൻ സാധിക്കും. അത് വെച്ച് വരുന്ന അലോട്ട്മെന്റ് നിങ്ങൾക്കിൽ കിട്ടാൻ സാധ്യത ഉള്ള സ്‌കൂളുകൾ മനസ്സിലാക്കാം

അലോട്ട്മെന്റ് കിട്ടാത്തവർ എന്ത് ചെയ്യണം?

കൂടുതൽ സ്കൂ‌ളുകൾ കൊടുക്കാനും, വൈറ്റേജ് കിട്ടുന്ന വല്ലതും കൊടുക്കാൻ വിട്ടുപോയിട്ടുണ്ടോ എന്നും പരിശോധിച്ച് അവ കൊടുക്കാനും ശ്രമിക്കുക

ഫസ്റ്റ് അലോട്ട്മെന്റ്റ് വന്നാൽ വീണ്ടും എഡിറ്റ് ചെയ്യാൻ സാധിക്കുമോ?

ഇല്ല.

ഫസ്റ്റ് അലോട്ട്മെന്റ്റ് വന്നാൽ വീണ്ടും എഡിറ്റിംഗ് ഓപ്ഷൻ ഇല്ല.
ആയതിനാൽ ആവശ്യമുള്ള സ്കൂളുകൾ നോക്കി ക്രമത്തിൽ കൊടുക്കാൻ ശ്രമിക്കുക. തെറ്റുകൾ ഇപ്പോൾ തിരുത്താം. അല്ലെങ്കിൽ സപ്ലിമെന്ററി അലോട്ട്മെൻ്റിൽ വീണ്ടും അപേക്ഷകൾ സമർപ്പിക്കേണ്ട വരും










Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top