തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണം, ക്രിസ്മസ് അവധി ഇനി എട്ട് ദിവസമാക്കുമെന്ന് കേരള സെല്‍ഫ് ഫിനാന്‍സിങ് സ്‌കൂള്‍സ് ഫെഡറേഷന്‍. സ്‌കൂളുകള്‍ക്ക് 210 പ്രവര്‍ത്തി ദിവസങ്ങള്‍ ഉറപ്പുവരുത്തുകയാണ് സ്‌കൂള്‍ സംഘടന. മഹാന്മാരുടെ ജയന്തി, സമാധി ദിനങ്ങള്‍ ഈ അധ്യായന വര്‍ഷം മുതല്‍ പ്രവൃത്തി ദിവസങ്ങള്‍ ആയിരിക്കും. സിബിഎസ് സി സിലബസ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഉള്‍പ്പെട്ട ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സിങ് സ്‌കൂള്‍സ് ഫെഡറേഷന്റേതാണ് തീരുമാനം.മഹാന്മാരുടെ ജയന്തി, സമാധി ദിനങ്ങളില്‍ കുട്ടികള്‍ക്ക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുമെന്നും ഫെഡറേഷന്‍ പ്രസിഡന്റ് രാമദാസ് കതിരൂര്‍ അറിയിച്ചു. സംഘടനയില്‍പ്പെട്ട സ്‌കൂളുകളിലെ അധ്യാപകരുടേയും ജീവനക്കാരുടേയും മക്കള്‍ക്ക് അതതു സ്ഥാപനങ്ങളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണം,ക്രിസ്മസ് അവധികള്‍ എട്ട് ദിവസം ആക്കും; ജയന്തി,സമാധി ദിനങ്ങളൊക്കെ ഇനി പ്രവൃത്തി ദിവസം
June 11, 2019
0
Share to other apps