Join our Whatsapp channel for Updates Click to Follow

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിര്‍ബന്ധം; സംസ്ഥാനങ്ങള്‍ ഉത്തരവ് നടപ്പാക്കണമെന്ന് കേന്ദ്രം

EduKsd
0
എന്‍സിആര്‍ടി സിലബസ് പിന്തുടരുന്ന കേന്ദ്രീയ വിദ്യാലയങ്ങള്‍ മാത്രമാണ് കേരളത്തില്‍ ആറ് വയസ് നിര്‍ദേശം നടപ്പിലാക്കിയത്.

ന്യൂഡല്‍ഹി: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാനങ്ങൾ നടപ്പാക്കണമെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയം. കേരളം അടക്കം പല സംസ്ഥാനങ്ങളും ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രം വീണ്ടും നിര്‍ദേശം നല്‍കിയത്.

എന്‍സിആര്‍ടി സിലബസ് പിന്തുടരുന്ന കേന്ദ്രീയ വിദ്യാലയങ്ങള്‍ മാത്രമാണ് കേരളത്തില്‍ ആറ് വയസ് നിര്‍ദേശം നടപ്പിലാക്കിയത്. എന്നാല്‍ സംസ്ഥാന സിലബസ് പിന്തുടരുന്ന സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലും സിബിഎസ്ഇ സ്‌കൂളുകളിലും അഞ്ച് വയസില്‍ തന്നെ ഒന്നാം ക്ലാസില്‍ പ്രവേശനം ലഭിക്കുന്ന സാഹചര്യമുണ്ട്.

ഈ പശ്ചാത്തലത്തിലാണ് ആറ് വയസ് മാനദണ്ഡം കര്‍ശനമായി നടപ്പാക്കണമെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. 2020ല്‍ നടപ്പാക്കിയ ദേശീയ വിദ്യഭ്യാസ നയത്തിലാണ് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് നിര്‍ബന്ധമാക്കിയത്.
Tags

Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top