സ്കൂൾബസുകൾ അപകടത്തിൽപ്പെടുന്നത് വർധിച്ച സാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാൻ മോട്ടോർവാഹനവകുപ്പ് സ്കൂൾബസുകളുടെ സുരക്ഷാ പരിശോധന കർശനമാക്കി. ‘സേഫ് സ്കൂൾ ബസ്’ എന്നപേരിലാണ് പ്രത്യേക പരിശോധന. കൃത്യമായ അറ്റകുറ്റപ്പണി, വൃത്തി, യന്ത്രഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവർത്തനം, അഗ്നിരക്ഷാസംവിധാനം, പ്രഥമശുശ്രൂഷാ കിറ്റ്, ജി.പി.എസ്. എന്നിവയാണ് പ്രധാനമായും നോക്കുന്നത്.
ബസുകൾ ഫിറ്റ്നസ് പരിശോധനയ്ക്കായി കൊണ്ടുവരുമ്പോൾ പുതിയ ടയറും വേഗപ്പൂട്ടും യന്ത്രഭാഗങ്ങളും സ്ഥാപിക്കുകയും പരിശോധനയ്ക്കുശേഷം അവ നീക്കംചെയ്ത് ഓടിക്കുകയും ചെയ്യുന്നത് തടയാൻ ഇടവേളകളിൽ പരിശോധന നടത്തും. ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കാത്ത ഒരു സ്കൂൾവാഹനവും നിരത്തിലിറക്കാൻ അനുവദിക്കില്ല.
പുതുക്കിയ മാർഗരേഖ
- ബസ് ഡ്രൈവർമാർക്ക് 10 വർഷത്തെ ജോലിപരിചയമുണ്ടാകണം.
- ഹെവി വാഹനമാണെങ്കിൽ അത്തരം വാഹനം ഓടിക്കുന്നതിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം മതി.
- ബസുകളിൽ യൂണിഫോമായി വെള്ള ഉടുപ്പും കറുത്ത പാന്റ്സും തിരിച്ചറിയൽകാർഡും ധരിക്കണം.
- കുട്ടികളെ കൊണ്ടുപോകുന്ന മറ്റുവാഹനങ്ങളിലെ ഡ്രൈവർമാർ കാക്കി യൂണിഫോം ധരിക്കണം.
- പരമാവധി 50 കിലോമീറ്റർ വേഗമേ പാടുള്ളൂ.
- മദ്യപിച്ച് വാഹനമോടിക്കാൻ പാടില്ല.
- ക്രിമിനൽകേസുകളിൽപ്പെട്ടരും ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന വരുമാകാൻ പാടില്ല.
- വാഹനത്തിന്റെ മുന്നിലും പിന്നിലും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വാഹനമെന്ന് വ്യക്തമായി എഴുതണം.
- സ്കൂൾ കുട്ടികളെ കൊണ്ടുപോകു ന്നമറ്റുവാഹനങ്ങളിൽ ‘ഓൺ സ്കൂൾ ഡ്യൂട്ടി’എന്നെഴുതണം. ഫിറ്റ്നസ് പരിശോധന നടത്തിയതിന്റെ സ്റ്റിക്കർ വാഹനത്തിൽ പതിക്കണം.
- എല്ലാ വാതിലിലും സഹായിവേണം. കയറാനും ഇറങ്ങാനും കുഞ്ഞുങ്ങളെ സഹായിക്കണം.
- സീറ്റെണ്ണത്തിൽ അധികമായി കുട്ടികളെ നിർത്തിക്കൊ ണ്ടുപോകാൻ പാടില്ല.
- 12 വയസ്സുകഴിയാത്ത കുട്ടികളാണെങ്കിൽ ഒരു സീറ്റിൽ രണ്ടുപേരെ ഇരുത്താം.
- ഓരോ ട്രിപ്പിലും വാഹനത്തിലുള്ള കുട്ടികളുടെ പേരുവിവരം എഴുതിയ രജിസ്റ്റർ സൂക്ഷിക്കണം.
- വാതിലുകൾക്ക് പൂട്ടും ജനലുകൾക്ക് ഷട്ടറുമുണ്ടാകണം. കൂളിങ് ഫിലിം, കർട്ടൻ എന്നിവ പാടില്ല.
- അത്യാവശ്യഘട്ടത്തിൽ തുറക്കാവുന്ന വാതിൽ (എമർജൻസി എക്സിറ്റ്) സജ്ജമാക്കണം.
- കുട്ടികൾ ചവിട്ടുപടിയിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് ഡ്രൈവർക്ക് കാണാവുന്നവിധത്തിൽ കണ്ണാടി സ്ഥാപിക്കണം.
- ഓരോവാഹനത്തിലും സ്കൂളിലെ അധ്യാപകരോ അനധ്യാപരോ ആയ ഒരാളുണ്ടാകണം.
- സ്കൂളിന്റെ പേരും ഫോൺനമ്പറും വാഹനത്തിൽ പ്രദർശിപ്പിക്കണം.
- കുട്ടികൾ ചവിട്ടുപടിയിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് ഡ്രൈവർക്ക് കാണാവുന്നവിധത്തിൽ കണ്ണാടി സ്ഥാപിക്കണം.
- ഓരോവാഹനത്തിലും സ്കൂളിലെ അധ്യാപകരോ അനധ്യാപരോ ആയ ഒരാളുണ്ടാകണം.
- സ്കൂളിന്റെ പേരും ഫോൺനമ്പറും വാഹനത്തിൽ പ്രദർശിപ്പിക്കണം.
- ചൈൽഡ്ലൈൻ (1098), പോലീസ് (100), ഫയർഫോഴ്സ് (101) ആംബുലൻസ് (102) എന്നീ ഫോൺനമ്പറുകൾ വാഹനത്തിന്റെ പിന്നിൽ എഴുതിയിരിക്കണം.