Join our Whatsapp channel for Updates Click to Follow

സ്കൂൾ ബസ് എവിടെ എത്തി? കുട്ടികൾ സഞ്ചരിക്കുന്ന സ്കൂൾ വാഹനം രക്ഷിതാക്കൾക്ക് ട്രാക്ക് ചെയ്യാൻ - വിദ്യാ വാഹൻ

EduKsd
0


 


 സ്കൂൾ വിട്ട് കുട്ടികൾ വരുന്ന ബസ് കാത്തുനിൽക്കുന്ന രക്ഷിതകൾക്ക് അനുഗ്രഹമായി മോട്ടോർ വാഹന വകുപ്പിന്റെ 'വിദ്യ വാഹൻ'.സ്കൂൾ ബസ് എവിടെയെത്തിയെന്നും ബസിന്റെ വേഗം അടക്കമുള്ള വിവരങ്ങളും ഇനി രക്ഷിതകൾക്ക് മൊബൈലിലൂടെ അപ്പപ്പോൾ അറിയാം. 

GPS സംവിധാനം ഉപയോഗിച്ച് തൻ്റെ കുട്ടി സഞ്ചരിക്കുന്ന സ്കൂൾ വാഹനത്തിൻ്റെ വിവരങ്ങൾ അറിയുന്നതിനാണ് ഈ ആപ്.
  1. പ്ലേ സ്റ്റോറിൽ നിന്നും വിദ്യാ വാഹൻ ആപ് സൗജന്യമായി ഡൗൺ ചെയ്യാം. ഡൗൺ ലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നതിന് ഉള്ള ലിങ്ക് ചുവടെ കൊടുക്കുന്നു.
  2. റജിസ്റ്റർഡ് മൊബൈൽ നമ്പർ ഉപയോഗിച്ച്  വിദ്യാ വാഹൻ ആപ്പിൽ ലോഗിൻ ചെയ്യാം.
  3. മൊബൈൽ നമ്പർ വിദ്യാ വാഹൻ ആപ്പിൽ റജിസ്റ്റർ ചെയ്ത് തരേണ്ടത് വിദ്യാലയ അധികൃതർ ആണ്.
  4. ഒരു രക്ഷിതാവിന്  ഒന്നിലധികം വാഹനവുമായി തൻ്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണമെങ്കിൽ അത് വിദ്യാലയ അധികൃതർക്ക് ചെയ്ത് തരാൻ സാധിക്കും.
  5. ആപ്പിൽ പ്രവേശിച്ചാൽ രക്ഷിതാവിൻ്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് കാണാം.
  6. locate ചെയ്യേണ്ട വാഹനത്തിൻ്റെ നേരെയുള്ള ബട്ടൺ അമർത്തിയാൽ രക്ഷിതാവിന് തൻ്റെ കുട്ടി സഞ്ചരിക്കുന്ന വാഹനം ഒരു മാപ്പിലൂടെ ട്രാക്ക് ചെയ്യാം.
  7. വാഹനം ഓടുകയാണോ എന്നും, വാഹനത്തിന്റെ location, എത്തിച്ചേരുന്ന സമയം എന്നിവ Mvd/സ്കൂൾ അധികാരികൾക്കും രക്ഷിതാവിനും കാണാം
  8. ആപ്പിലൂടെ തന്നെ വാഹനത്തിനുള്ളിലെ ഡ്രൈവർ, സഹായി, സ്കൂൾ അധികാരി എന്നിവരെ ഫോൺ മുഖാന്തിരം വിളിക്കാം.
  9. വാഹനം ഓടിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണെങ്കിൽ ഡ്രൈവറെ വിളിക്കാൻ സാധിക്കില്ല.
  10. കൃത്യമായ data കിട്ടുന്നില്ല എങ്കിൽ "Refresh" ബട്ടൺ അമർത്തുക.
  11. വിദ്യ വാഹൻ സംബന്ധിച്ച സംശയങ്ങൾക്ക് troll free നമ്പർ ആയ 1800 599 7099 എന്ന നമ്പറിൽ വിളിക്കാം.
  12. ആപ് ഇൻസ്റ്റാൾ ചെയ്ത് റജിസ്റ്റർ ചെയ്യുന്നതിന് അതാത് സ്കൂൾ അധികാരികളെ ബന്ധപ്പെടുക.
  13. ഈ ആപ് സേവനം തികച്ചും സൗജന്യമാണ്. ലിങ്ക് താഴെ👇👇






Tags

Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top