Join our Whatsapp channel for Updates Click to Follow

സ്കൂൾ ഒന്നാം പാദവാർഷിക പരീക്ഷ ഓഗസ്റ്റ് 16 മുതൽ 24 വരെ നടത്താൻ തീരുമാനം.

EduKsd
0


QIP യോഗ തീരുമാനങ്ങൾ

⭕ ഒന്നാം പാദവാർഷിക പരീക്ഷ ഓഗസ്റ്റ് 16 മുതൽ 24 വരെ.

 ⭕ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം പാദവാർഷിക പരീക്ഷ ഓഗസ്റ്റ് 16 മുതൽ 24 വരെ നടത്തുവാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐഎസിന്റെ അധ്യക്ഷതയിൽ കൂടിയ ക്യു.ഐ.പി മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.
⭕ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലം പരീക്ഷകൾ ഓഗസ്റ്റ് 16 മുതലും എൽപി തലം പരീക്ഷകൾ ഓഗസ്റ്റ് 19 മുതലും ആരംഭിച്ച് ഓഗസ്റ്റ് 24ന് അവസാനിക്കും.

ഓഗസ്റ്റ് 25ന് വിദ്യാലയങ്ങളിൽ ഓണാഘോഷ പരിപാടികൾ നടത്തും. സ്കൂളുകൾ ഓഗസ്റ്റ് 26ന് അടച്ച് സെപ്റ്റംബർ 4 ന് തുറക്കും.
⭕ ദിവസ വേതനത്തിൽ ജോലിചെയ്യുന്ന അധ്യാപകർക്ക് ശമ്പളം ലഭ്യമാക്കുന്നതിന് അടിയന്തര ക്രമീകരണങ്ങൾ വരുത്തുമെന്ന് ഡയറക്ടർ അധ്യാപക സംഘടനകൾക്ക് ഉറപ്പ് നൽകി.

⭕ വിവിധ അധ്യാപക സംഘടന നേതാക്കളും എസ്. സി. ഇ. ആർ. ടി ഡയറക്ടർ ജയപ്രകാശ്, കൈറ്റ് സിഇഒ അൻവർ സാദത്ത്, എ ഡി പി ഐ മാരായ സി സന്തോഷ്, ഷൈൻ മോൻ എം. കെ എന്നിവരും പങ്കെടുത്തു.












Tags

Post a Comment

0 Comments
Post a Comment (0)
WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top