Join our Whatsapp channel for Updates Click to Follow

SSLC Result ; വിജയം ആഘോഷിക്കാൻ ഫ്ലക്സ് വെക്കേണ്ടെന്ന് ഉത്തരവ്

EduKsd
0




എസ്എസ്എൽസി ഫലം; കുട്ടികളുടെ ഫ്ലക്സ് പാടില്ലെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു.

തിരുവനന്തപുരം: പത്താം ക്ലാസ് ഫലം; കുട്ടികളുടെ ഫ്ലക്സ് പാടില്ലെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവ് പുറത്തിറക്കി.

തിരുവനന്തപുരം :പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തു വന്നു. ഇനി നാട്ടിൽ അങ്ങോളമിങ്ങോളം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. എന്നാൽ, ഇത്തരം ഫ്ലക്സുകൾ പാടില്ലെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ആരും മറക്കേണ്ട.മത്സരബുദ്ധി ഉളവാക്കുന്ന ഇത്തരം ഫ്ലക്സുകൾ കുട്ടികളിൽ കടുത്ത മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. ബോര്‍ഡുകള്‍ വിലക്കിക്കൊണ്ടുള്ള ഉത്തരവുകള്‍ വിദ്യാലയങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.എല്‍എസ്എസ്, യുഎസ്എസ്‌ സ്‌കോളര്‍ഷിപ്പുകളില്‍ കുട്ടികളെ പങ്കെടുപ്പിച്ച് വിജയിപ്പിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മില്‍ മത്സരമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.പരീക്ഷകള്‍ എഴുതുന്നതിനുവേണ്ടി കുട്ടികള്‍ രാത്രികാല പരിശീലന ക്ലാസിന് പോകേണ്ട സ്ഥിതിയാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി..








Tags

Post a Comment

0 Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top